Engapuzha: ബത്തേരി രൂപത ശ്രേയസ് കോഴിക്കോട് മേഖല ഈങ്ങാപ്പുഴ യൂണിറ്റിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറും ബോധവൽക്കരണ ക്ലാസും മേഖല ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് രാജു മതാപാറ അധ്യക്ഷത വഹിച്ചു. മേഖല പ്രോഗ്രാം ഓഫീസർ ലിസി റെജി ലഹരി വിരുദ്ധ സന്ദേശം നൽകി. മേഖലാ ഡയറക്ടർ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ചും അതുമൂലം രാജ്യത്തിലുണ്ടാകുന്ന വൻവിപത്തിനെക്കുറിച്ചും സംസാരിച്ചു.
സന്നദ്ധ സംഘടനയായ ശ്രേയസും ഗവൺമെന്റിനോടൊപ്പം ചേർന്നുനിന്ന് പ്രവർത്തിക്കണമെന്ന് ഉദ്ബോധിപ്പിച്ചു. ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലി. കോഡിനേറ്റർ എം എം ഐസക്, C.D.O സാലി ബെന്നി, സാജിത അലവി, യൂണിറ്റ് സെക്രട്ടറി ആശാ അസി കുമാർ എന്നിവർ നേതൃത്വം നൽകി.
At Engapuzha, the Shreyas organization under the Bathery Diocese conducted an anti-drug seminar and awareness class. The event was inaugurated by Regional Director Fr. Thomas Mannithottam. Key discussions focused on the dangers of drug abuse and its impact on society. Participants took an anti-drug pledge. Several officials including the unit president and coordinators actively led the program, emphasizing the importance of joint efforts with the government to combat drug issues.