Kozhikode: വെങ്ങളത്ത് റെയില്‍വേ ട്രാക്കിൽ ഗര്‍ത്തം. നാട്ടുകാരുടെ ഇടപെടലില്‍ ഒഴിവായത് വലിയ അപകടം. വെങ്ങളം കൃഷ്ണകുളം ഭാഗത്ത് റെയില്‍വേ ട്രാക്കിന് നടുവിലായാണ് ബോളറുകള്‍ താഴ്ന്ന നിലയില്‍ ഗര്‍ത്തം കാണപ്പെട്ടത്.
ട്രെയിനുകള്‍ കടന്നുപോകുന്നതിന് അനുസരിച്ച് ഗര്‍ത്തത്തിന്റെ വലുപ്പം കൂടുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ നാട്ടുകാര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ അധികൃതര്‍ സ്ഥലത്തെത്തി പ്രശ്‌നം പരിഹരിച്ച് സുരക്ഷ ഉറപ്പുവരുത്തി.
A sinkhole developed on the railway track at Vengalam, Kozhikode, and was worsening as trains passed. Local residents noticed it and alerted the authorities, after which railway officials acted promptly to fix the issue and prevent a possible major accident.