Thamarassery: പോലിസിനു ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ Thamarassery എസ് ഐ ബാബു രാജിൻ്റെ നേതൃത്വത്തിൽ പുതുപ്പാടി മലപുറത്ത് നടത്തിയ പരിശോധനയിൽ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തിൻ്റെ സമീപത്തുകൂടി ഒഴുകുന്ന കൈതോട്ടിൽ തുണി സഞ്ചിയിൽ സൂക്ഷിച്ച 500 ML വീതമുള്ള 6 കുപ്പി മാഹി മദ്യം പിടികൂടി. താമരശ്ശേരി പോലിസ് കേസെടുത്തു.