Kodanchery: Sreyas ചിപ്പിലിത്തോട് യൂണിറ്റ് സ്വരം സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ തെയ്യപ്പാറ സാംസ്കാരിക നിലയത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും നടത്തി.
വാർഡ് മെമ്പർ ഷാജി വെട്ടിക്കാ മലയിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് രാജു അമ്പാട്ട് അധ്യക്ഷൻ വഹിച്ചു. മേഖലാ കോഡിനേറ്റർ ലിസി റെജി മുഖ്യ സന്ദേശം നൽകി. ഫാദർ ബേസിൽ ഏലിയാസ് തൊണ്ടിൽ മുഖ്യാതിഥിയായി. KMCT റിട്ടയേഡ് പ്രൊഫസർ ഡോക്ടർ ഗോകുലൻ കെ എം ബ്രസ്റ്റ് ക്യാൻസർ എന്ന രോഗത്തെക്കുറിച്ച് ക്ലാസ് എടുത്തു.
ഡോക്ടർ സരുൺ മോഹൻ ജീവിതശൈലി രോഗങ്ങളെ കുറിച്ചും സീനിയർ ഒപ്ടിയോമെട്രിക് ഡോക്ടർ മോഹനൻ നേത്ര രോഗത്തെക്കുറിച്ചും ക്ലാസ് എടുത്തു. സീനിയർ കൗൺസിലർ ഷിജി കൗൺസിലിംഗ് നടത്തി സി ഓ ജസ്സി രാജു, ലിനു ജിജീഷ്, സാബു സക്കറിയ, സിനി കെ എസ്, KMCT മെഡിക്കൽ കോളേജിലെയും നേത്ര ഫൗണ്ടേഷൻ Thamarassery യിലെയും സ്റ്റാഫ് അംഗങ്ങൾ ക്യാമ്പിന് നേതൃത്വം വഹിച്ചു. 131 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു