Poonoor: മൂന്ന് ദിവസങ്ങളിലായി അഞ്ചോളം വേദികളിൽ100 ൽപരം മത്സരങ്ങളിൽ 250ൽ പരം മത്സരാർത്ഥികൾ പങ്കെടുത്ത സെക്ടർ സാഹിത്യോത്സവ് സമാച്ചു. പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ മുസ്തഫ പി എറയ്ക്കൽ പരിപാടിയിൽ സംബന്ധിക്കുകയും നാടിൻറെ ചരിത്രങ്ങളെ കുറിച്ച് ഓർമ്മപ്പെടുത്തുകയും ചെയ്തു .മുസ്ലിം ജമാഅത്ത്താമരശ്ശേരി സർക്കിൾ ഫിനാൻസ് സെക്രട്ടറി അൻവർ സഖാഫി വി ഓ ടി ഉദ്ഘാടന പ്രഭാഷണം നടത്തുകയും എസ് എസ് എഫ് കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് അംഗം ആഷിക് സഖാഫി കാന്തപുരം അനുമോദന പ്രഭാഷണം നടത്തുകയും ഡിവിഷൻ പ്രസിഡണ്ട് ആഷിക് സഖാഫി കട്ടിപ്പാറ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്തു .പ്രാദേശിക പ്രാസ്ഥാനിക നേതാവ് മാഹീൻക്ക ആശംസ അർപ്പിച്ച് സംസാരിച്ചു.
കോളിക്കൽ ,കന്നൂട്ടിപ്പാറ , ആര്യംകുളം എന്നീ യൂണിറ്റുകൾ യഥാ ക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
സാഹിത്യോത്സവ് 2025ന് ആതിഥ്യമരുളുന്ന ആര്യം കുളം യൂണിറ്റിന് പ്രോ ഗ്രാം കമ്മിറ്റി ചെയർമാൻ സയ്യിദ് ഖലീലുറഹ്മാൻ അഹ്സനി കൊടി കൈമാറി.
സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ അസ്ഹറുദ്ദീൻ സഖാഫി സ്വാഗതവും അമീൻ മുഈനി നന്ദിയും പറഞ്ഞു