Kodanchery: കോഴിക്കോട് ജില്ല സബ് ജൂനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ ആൺ കുട്ടികളുടെയും പെൺ കുട്ടികളുടെയും വിഭാഗത്തിൽ St Joseph’s ഹാൻഡ് ബോൾ അക്കാദമി ഇരട്ട കിരീടം ചൂടി.
Kodanchery St Joseph’s ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങൾ, ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് ഉദ്ഘാടനം ചെയ്തു. ആൺ കുട്ടികളുടെ വിഭാഗം ഫൈനൽ മത്സരത്തിൽ വേളങ്കോട് സെന്റ് ജോർജ് ഹൈസ്കൂൾ ടീമിനെ 7ന് എതിരെ 9 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂൾ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
പെൺകുട്ടികളുടെ വിഭാഗത്തിൽ, സെന്റ് ജോസഫ്സ് ഹാൻഡ് ബോൾ അക്കാദമി Kodanchery St Joseph’s ഹൈസ്കൂൾ ടീമിനെ 2ന് എതിരെ 4 ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ചെമ്പനോട സെന്റ് ജോസഫ്സ് ഹൈസ്കൂൾ ടീം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ജില്ലാ ഹാൻഡ് ബോൾ അസോസിയേഷൻ സെക്രട്ടറി സിബി മാനുവൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാജി ജോൺ, അനൂപ് ജോസ്, ബേസിൽ സി എസ്, ഷാജി ഭാസ്കർ എന്നിവർ സംസാരിച്ചു.