Thiruvampady: കൂടരഞ്ഞിയിൽ ഒട്ടേറെ ആളുകളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. നായയെ നാട്ടുകാർ തല്ലിക്കൊല്ലുകയായിരുന്നു. പേയുടെ ലക്ഷണങ്ങൾ സംശയിച്ചതിനെത്തുടർന്ന് ജഡം പൂക്കോട് വെറ്ററിനറി കോളേജിൽ എത്തിച്ച് നടത്തിയ വിശദപരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്.
നായയുടെ കടിയേറ്റ ആളുകൾ ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം കൃത്യമായ ചികിത്സയും പ്രതിരോധമാർഗങ്ങളും സ്വീകരിക്കണമെന്നും വളർത്തുമൃഗങ്ങൾക്ക് കടിയേറ്റിട്ടുണ്ടെങ്കിൽ വിശദവിവരങ്ങൾ കൂമ്പാറ വെറ്ററിനറി സർജൻ ഡോ. ദിജേഷ് ഉണ്ണികൃഷ്ണൻ ഫോൺ: 9745434865, കക്കാടംപൊയിൽ വെറ്ററിനറി സർജൻ ഡോ. അഞ്ജലി 8943536998, ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർ ജസ്വിൻ തോമസ് 7306163500 എന്നിവരെ അറിയിക്കണമെന്നും കൂമ്പാറ വെറ്ററിനറി സർജൻ ഡോ. ദിജേഷ് ഉണ്ണികൃഷ്ണൻ അറിയിച്ചു.