Kozhikode: റാഗിങിന്റെ പേരില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. Kozhikode കളന്‍തോട് എം ഇ എസ് കോളേജിലെ രണ്ടാം വര്‍ഷ സോഷ്യോളജി ബിരുദ വിദ്യാര്‍ത്ഥി മിദ്‌ലാജിനാണ് ക്രൂരമായി മര്‍ദ്ദനമേറ്റത്. മിദ്‌ലാജ് Kozhikode മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
മര്‍ദ്ദനത്തില്‍ മിഥിലാജിന്റെ കാഴ്ച്ചയ്ക്ക് തകരാര്‍ സംഭവിച്ചതായി മെഡിക്കല്‍ കോളജ് അധികൃതര്‍ പറഞ്ഞു. മുക്കിന്റെ പാലത്തിന് പൊട്ടലുമുണ്ട്. കണ്ടാലറിയാവുന്ന പത്തോളം പേരാണ് മര്‍ദ്ദിച്ചതെന്ന് മിദ്‌ലാജിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു. സംഭവത്തില്‍ Kunnamangalam പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.