വിദ്യാർത്ഥിക്ക് കൺസഷൻ അനുവദിച്ചില്ല; Kozhikode ഓടിക്കൊണ്ടിരുന്ന ബസ്സിൽ കണ്ടക്ടർക്ക് ക്രൂരമർദ്ദനം

hop thamarassery poster
Kozhikode: കോഴിക്കോട് പെരിങ്ങത്തൂരിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂരമർദ്ദനം. സ്വകാര്യ സ്ഥാപനത്തിൽ പഠിക്കുന്ന യുവതിക്ക് കൺസഷൻ അനുവദിച്ചില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. ഓടിക്കൊണ്ടിരുന്ന ബസിൽ യാത്രക്കാരായ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ മുന്നിൽ വെച്ചാണ് ഒരു സംഘം അതിക്രൂരമായി മർദ്ദിച്ചത്.
തലശ്ശേരി-തൊട്ടിൽ പാലം റൂട്ടിലോടുന്ന ജഗനാഥ് ബസിലെ കണ്ടക്ടർ ഇരിങ്ങണ്ണൂർ സ്വദേശി വിഷ്ണു (27) വിനാണ് മർദ്ദനമേറ്റത്. കുറ്റ്യാടിയിൽ നിന്ന് തലശ്ശേരിയിലേക്കുള്ള യാത്രക്കിടെ കല്ലാച്ചിയിൽ നിന്ന് തൂണേരിയിലേക്ക് യാത്ര ചെയ്യാനെത്തിയ യുവതിയോട് കണ്ടക്ടർ പാസ് ചോദിച്ചിരുന്നു. ഈ വിഷയത്തിലാണ് ബസ് തലശ്ശേരി നിന്നും മടങ്ങി കുറ്റ്യാടിയിലേക്ക് പോവുമ്പോൾ ഒരു സംഘം അക്രമിച്ചത്. സാരമായി പരുക്കേറ്റ കണ്ടക്ടറെ തലശ്ശേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 


In Kozhikode’s Peringathur, a private bus conductor was brutally beaten by a group for denying a travel concession to a student from a private institution. The assault occurred in a moving bus in front of passengers. The victim, Vishnu (27), was hospitalized with serious injuries.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test