mukkam imagee

ഇരുവഴിഞ്ഞി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മരണപ്പെട്ടു (Mukkam)

hop thamarassery poster

Mukkam: ഇന്നലെ ഇരുവഴിഞ്ഞി പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പൊള്‍ ഒഴുക്കിൽപ്പെട്ട മുങ്ങിപ്പോയ വിദ്യാർത്ഥി മിദ്‌ലാജ് (17) ഇന്ന് പുലർച്ചെ മരണപ്പെട്ടു. ഇരുവഴിഞ്ഞി പുഴയിൽ വെൻറ് പൈപ്പ് പാലത്തിന് സമീപം കൂട്ടുകാരോടൊത്ത് കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥിയെ പുഴയിൽ അകപ്പെട്ടതിനെ തുടർന്ന് Mukkam ഫയർഫോഴ്‌സ്‌ മുങ്ങി കണ്ടെടുത്തിരുന്നു .
പൂനൂര് ദഅവ കോളേജ് പ്ലസ് ടു വിദ്യാർഥിയാണ് മരണപ്പെട്ട മിദ്‌ലാജ് . പാലക്കാട് മണ്ണാർക്കാട് സ്വദേശി മുജീബ് അഹ്സനാണ് പിതാവ്. മുക്കം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എം എ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ പുഴയിൽ തിരച്ചിൽ നടത്തുന്നതിനിടയിൽ കണ്ടെടുക്കുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യൂ സ്കൂബ ടീം അംഗം ആർ മിഥുൻ ആണ് മുങ്ങിയെടുത്തത്. തുടർന്ന് സേനാംഗങ്ങൾ CPR നൽകിയ ശേഷം പെട്ടെന്ന് തന്നെ അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ Mukkam K M C T ഹോസ്പിറ്റലിൽ എത്തിച്ചു. തുടർന്നു കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചെ മരണപ്പെടുകയായിരുന്നു.

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test