വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് നഗ്നഫോട്ടോകൾ അയപ്പിച്ചു; യുവാവ് അറസ്റ്റിൽ

hop thamarassery poster

Kozhikode: വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് നഗ്നഫോട്ടോകൾ ഇൻസ്റ്റാഗ്രാം വഴി അയപ്പിച്ച ചേവായൂർ ഇരിങ്ങാടൻപള്ളി സ്വദേശി താഴെകളത്തിൽ വീട്ടിൽ അശ്വിൻ അരവിന്ദാക്ഷനെ (26) മാവൂർ പൊലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രതി പ്രലോഭിപ്പിച്ച് വിദ്യാർഥിനിയുടെ നഗ്നഫോട്ടോകൾ പ്രതിയുടെ ഫോണിലേക്ക് അയപ്പിക്കുകയായിരുന്നു. തുടർന്ന് മാവൂർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

മാവൂർ പൊലീസ് സ്റ്റേഷൻ എസ്ഐമാരായ വി.എം.രമേഷ്, എൻ.കെ.രമേഷ്, എസ്പിഒ റിജീഷ് ആവിലോറ, ഹോംഗാർഡ് ഗോപാലകൃഷ്ണൻ, മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണറുടെ സ്ക്വാഡ് അംഗങ്ങൾ ആയ ദീപക്, വിഷ് ലാൽ എന്നിവരടങ്ങുന്ന അന്വേഷണസംഘം ഇരിങ്ങാടൻപള്ളിയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

 


A 26-year-old man from Kozhikode was arrested under the POCSO Act for luring a student through Instagram and making her send nude photos. Police traced and arrested him from Iringadanpalli after an investigation. He has been produced before court

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test