Kodanchery: പതങ്കയത്ത് ഇന്നലെ ഒഴുക്കിൽപ്പെട്ട മഞ്ചേരി സ്വദേശി അലൻ അഷറഫ് (16) നെ ഇന്നും കണ്ടെത്താനായില്ല. വെള്ളത്തിൽ ഇറങ്ങിയുള്ള ഇന്നത്തെ തിരച്ചിൽ നിർത്തിവച്ചു..
ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഇരുവഴിഞ്ഞിപ്പുഴയുടെ സമീപത്ത് നിന്ന് കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെയാണ് അപകടം. വിദ്യാര്‍ മുക്കം ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ ഊർജിതമാക്കി. ഡ്രോൺ അടക്കമുപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത് പതങ്കയത്തിന് തൊട്ടുതാഴെ ഇതിനു മുൻപ് മറ്റൊരു അപകടം നടന്ന സ്ഥലത്തുനിന്നാണ് വിദ്യാർത്ഥിയെ കാണാതായത്.
പ്രദേശത്ത് അപകടങ്ങൾ പതിവായതിനാൽ പുഴയിൽ ഇറങ്ങുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഈ മുന്നറിയിപ്പുകൾ അവഗണിച്ചാണ് പലരും പുഴയിൽ ഇറങ്ങാറുള്ളത്. പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശമായതിനാൽ കാൽ വഴുതി വീണതാവാമെന്നാണ് പ്രാഥമിക നിഗമനം.
A 16-year-old boy, Alan Asharaf from Manjeri, went missing after being swept away by the current while bathing in the Iruvazhinji River at Pathankayam, Kodanchery. Despite intensive search operations involving drones and rescue teams, he has not yet been found. Authorities had previously warned against entering the river due to frequent accidents, but these warnings were reportedly ignored.