Kozhikode: സർഗം സാഹിത്യ വേദിയുടെ കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ വയനാട് സ്വദേശിയും ചിത്രകാരിയുമായ ബീന ഗണേഷ് സുഗതകുമാരി കവിതാ പുരസ്കാരത്തിനർഹയായി. കോഴിക്കോട് സ്വദേശികളായ ബബിത എം, ധന്യ ചാലപ്പുറം എന്നിവർക്കാണ് രണ്ടും മൂന്നും സമ്മാനങ്ങൾ. പുരസ്കാരങ്ങൾ ഏപ്രിൽ 28 -ന് തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് കവി പി. പി. ശ്രീധരനുണ്ണി സമ്മാനിക്കും. രമേശ് കാവിൽ സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തും.
Kozhikode: Beena Ganesh, a native of Wayanad and a painter, has won the Sugathakumari Poetry Award for securing the first place in the poetry writing competition organized by Sargam Sahitya Vedhi. Babitha M and Dhanya Chalappuram from Kozhikode won the second and third prizes respectively.
The awards will be presented on Monday, April 28, at 5 PM by poet P. P. Sreedharanunni. Ramesh Kavil will deliver a memorial lecture in honor of Sugathakumari.