Thiruvambady: തുരങ്കപാതയ്ക്കായി മറിപ്പുഴ ഇരുവഞ്ഞിപ്പുഴയിൽ 4 വരി ആർച് സ്റ്റീൽ പാലം നിർമിക്കാനായുള്ള ടെൻഡർ പുനിയ കൺസ്ട്രക്ഷൻ കമ്പനിക്ക് ലഭിച്ചു. 73.86 കോടി രൂപയ്ക്കാണ് പാലത്തിന്റെയും അപ്പ്രോച് റോഡിന്റെയും ടെൻഡർ ഹരിയാന ആസ്ഥാനമായ ഈ കമ്പനി കരസ്ഥമാക്കിയത്. മുൻപ് കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്രാ കൺസ്ട്രക്ഷൻ കമ്പനിക്ക് ഈ ടെൻഡർ കിട്ടിയിരുന്നു. എന്നാൽ സർക്കാർ പരിസ്ഥിതി അനുമതികൾ വാങ്ങുന്ന വരെ കാത്തിരിക്കാൻ അവർ തയ്യാറായിരുന്നില്ല.
അതിനാലാണ് പാലത്തിന്റെ ടെൻഡർ വീണ്ടും വിളിച്ചത്. പാലം നിർമിക്കാതെ ആനക്കാംപൊയിൽ ഭാഗത്തു തുരങ്കനിർമാണ ഡ്രില്ലിങ് മെഷീനറികറികൾ അപ്പുറം എത്തിക്കാനാവില്ല. മേപ്പാടി ഭാഗത്തായിരിക്കും അതുവരെ തുരങ്ക പാത നിർമാണ പ്രവർത്തികൾ നടക്കുന്നതെന്ന് ദിലീപ് ബിൽഡ്‌കോൺ കമ്പനി അധികൃതർ പറയുന്നു.
The ₹73.86 crore tender for a 4-lane arch steel bridge at Marippuzha–Iruvannipuzha, crucial for the Thiruvambady tunnel project, has been awarded to Haryana-based Puniya Construction Company after re-tendering. The bridge is essential to transport tunneling machinery to the Anakkampoyil side, while tunnel work continues from the Meppadi side.