Thamarassery: താമരശ്ശേരിയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ വയനാട് പള്ളിക്കുന്ന് സ്വദേശി അഭിനവിനെ (22) കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് 3.30 ഓടെയായിരുന്നു അപകടം. കൊയിലാണ്ടിയിൽ നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന യുനൈറ്റഡ് ബസും, എതിർദിശയിൽ വരികയായിരുന്ന ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. അമിത വേഗതയിലെത്തിയ ബസ് തെറ്റായ ദിശയിൽ കയറി ബൈക്കിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
In Thamarassery, a private bus collided with a bike, critically injuring the rider, Abhinav (22) from Pallikkunnu, Wayanad. He has been admitted to Kozhikode Medical College Hospital. Eyewitnesses reported that the bus was speeding and entered the wrong lane, causing the accident.