Thamarassery, action against those who dumped garbage image

Thamarassery, മാലിന്യം വലിച്ചെറിഞ്ഞവർക്കെതിരെ നടപടി

hop thamarassery poster
Thamarassery: ചുങ്കം കാരശ്ശേരി ബാങ്കിന് എതിർ വശം ദേശീയ പാതയോരത്ത് ചാക്കുകളിലാക്കിയാണ് മാലിന്യം നിക്ഷേപിച്ചത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡണ്ട്‌ എ അരവിന്ദന്റെ നേതൃത്വത്തിൽ പരിശോധന നടത്തി  ആളെ കണ്ടെത്തുകയായിരുന്നു.
കുറ്റക്കാർക്കെതിരെ കേസ്സെടുക്കാൻ പഞ്ചായത്ത് തീരുമാനിച്ചു. വൈസ് പ്രസിഡണ്ട്‌ സൗദാബീവി, ഹെൽത്ത് ഇൻസ്‌പെക്ടർ സമീർ വി, ഹരിതം സുന്ദരം കോ ഓർഡിനേറ്റർ സത്താർ പള്ളിപ്പുറം എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ മുഖം നോക്കാതെ കർശന നടപടികൾ സ്വീകരിക്കുമെന്നു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദൻ അറിയിച്ചു.
weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test