Thamarassery: എക്സൈസ് സർക്കിൾ ഓഫീസ് ഐബി പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചമൽ ഭാഗത്തും ചിപ്പിലിത്തോട് ഭാഗങ്ങളിലും നടത്തിയ വ്യാപകമായ റെയ്ഡിൽ രണ്ട് വാറ്റ് കേന്ദ്രങ്ങൾ കണ്ടെത്തി, എക്സൈസ് കേസെടുത്തു.
കട്ടിപ്പാറ ചമൽ എട്ടേക്കർ മലയിൽ നിന്ന് ബാരലിൽ സൂക്ഷിച്ചു വെച്ച 200 ലിറ്റർ വാഷും ചിപ്പിലിത്തോട് ഭാഗത്ത് വെച്ച് രണ്ടു പാത്രങ്ങളിൽ സൂക്ഷിച്ച 75 ലിറ്റർ വാഷും വാറ്റു സെറ്റും 5 ലിറ്റർ ചാരായവും കണ്ടെടുത്ത് കേസ് റജിസ്റ്റർ ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സി ഇ ഒ മാരായ പ്രദീപ്, പ്രസാദ് എന്നിവർ പങ്കെടുത്തു.