Thamarassery: കുറുമ്പൊയില്‍ ഭാഗത്തെ വ്യാജ വാറ്റ് കേന്ദ്രങ്ങളില്‍ Thamarassery എക്സൈസ് നടത്തിയ പരിശോധനയില്‍ 650 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. കാന്തലാട് മലയിലെ രണ്ടിടങ്ങളിലായുള്ള വാറ്റ് കേന്ദ്രങ്ങളാണ് എക്സൈസ് തകര്‍ത്തത്.
ഒരു കേന്ദ്രത്തില്‍ നിന്ന് 450 ലിറ്റര്‍ വാഷും ഒരു കേന്ദ്രത്തില്‍ നിന്ന് 200 ലിറ്റര്‍ വാഷുമാണ് കണ്ടെടുത്തത്. വാഷ് നശിപ്പിച്ച എക്‌സൈസ് വാറ്റുപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ എക്സൈസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.