Thamarassery: പ്രസവത്തെ തുടർന്ന് മരണപ്പെട്ട താമരശ്ശേരി എടവലത്ത് അർഷദിൻ്റെ ഭാര്യ ജസീറ (വിച്ചി 36) മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തി, വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ രാത്രി പത്തരയോടെ വട്ടക്കുണ്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യത്ത് ഖബറടക്കി.
താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിച്ചു കൊണ്ടിരുന്ന ജസീറയെ ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രസവത്തെ തുടർന്ന് അവിടെ വെച്ചായിരുന്നു മരണം, കുഞ്ഞിൻ്റെ ആരോഗ്യനില തൃപ്തികരമാണ്.
താമരശ്ശേരി പരപ്പൻ പോയിൽ വല്ലോണ മുഹമ്മദിന്റെ മകളാണ് .
മാതാവ്: സുഹറ. സഹോദരങ്ങൾ:
മുജീബ്, നജീബ്, സീനത്ത് മക്കൾ ഷഹ്മഷറിൻ മുഹമ്മദ് ഹിജാസ്.