Thamarassery: കൂടത്തായി സെൻമേരിസ് ഹൈസ്കൂൾ പിടിഎയും Omassery കോ – ഓപ്പറേറ്റീവ് ബാങ്കും സംയുക്തമായി സെൻമേരിസ് ഹൈസ്കൂളിൽ പുഷ്പ ഫല തൈകളുടെ പ്രദർശനം ആരംഭിച്ചു.
ഓമശ്ശേരി കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് കെ കെ അബ്ദുല്ലക്കുട്ടി സ്കൂൾ മാനേജർ ഫാദർ ബിബിൻ ജോസിന് തൈ നൽകി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമായ കെ കരുണാകരൻ മാസ്റ്റർ, എം ഷീജ ബാബു, ബാങ്ക് ഡയറക്ടർമാരായ ലിസി ജേക്കബ്, മുജീബ് റഹ്മാൻ വി കെ, പി മരക്കാർ ഹാജി, എച്ച് എം ഇൻ ചാർജ് സൈനസൈമൺ, പിടിഎ പ്രസിഡണ്ട് മുജീബ് കെ കെ, സ്റ്റാഫ് സെക്രട്ടറി സുധേഷ് വി, റെജി ജെ കരോട്ട്, എന്നിവർ സംബന്ധിച്ചു.
ജനുവരി 12 വരെ വിൽപ്പനയും പ്രദർശനവും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു