Thamarassery: തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനത്തെ അവതാളത്തിലാക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് കൊണ്ട് ലോക്കൽ ഗവൺമെന്റ് മെമ്പേഴ്സ് ലീഗ് താമരശ്ശേരിയിൽ ഒപ്പു മതിൽ സംഘടിപ്പിച്ചു. തദ്ദേശസ്ഥാപനങ്ങൾക്ക് അനുവദിച്ച ബജറ്റ് വിഹിതം നൽകാത്തതും, മെയിന്റനൻസ് ഗ്രാൻഡ് അനുവദിക്കാത്തതും, ലൈഫ് ഭവന പദ്ധതിയും, ക്ഷേമപെൻഷനും ഉൾപ്പെടെയുള ക്ഷേമ പദ്ധതികൾക്ക് ഫണ്ട് അനുവദിക്കാത്തതും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് തദ്ദേശസ്ഥാപനങ്ങളിലെ മുസ്ലിം ലീഗ് അംഗങ്ങളുടെ കൂട്ടായ്മ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം നടന്ന ഒപ്പു മതിൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി ഹാഫിസ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ജെ.ടി അബ്ദുറഹ്മാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് ജന. സെക്രട്ടറി എം. സുൽഫീക്കർ, എം.ടി അയ്യൂബ് ഖാൻ, കെ. മഞ്ജിത, ആയിഷ മുഹമ്മദ്, റംല ഖാദർ, മജീദ് അരീക്കൽ, നൗഫീഖ് വാടിക്കൽ സംസാരിച്ചു. അനിൽ മാസ്റ്റർ സ്വാഗതവും ബി.എം ആർഷ്യ നന്ദിയും പറഞ്ഞു.