Thamarassery: ഭിന്നശേഷി കുട്ടികളുള്ള കുടുംബങ്ങൾക്ക് Thamarassery ഗ്രാമപഞ്ചായത്ത് പ്രിവിലേജ് കാർഡ് സജ്ജമാക്കി. സർക്കാർ ആശുപത്രികൾ, ബാങ്കുകൾ, അക്ഷയ സെൻ്റർ, പൊലീസ് സ്റ്റേഷൻ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ നിന്നും പ്രിവിലേജ് കാർഡ് വഴി സേവനങ്ങൾ പെട്ടെന്ന് ലഭ്യമാക്കുകയാണ് ലക്ഷ്യം.
ഏറെ കാലത്തെ ഭിന്നശേഷി കുടുംബങ്ങളുടെ ആവശ്യമാണ് താമരശ്ശേരി ഗ്രാമ പഞ്ചായത്ത് നടപ്പാക്കിയത്. പ്രിവിലേജ് കാർഡ് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെ.ടി. അബ്ദുറഹ്മാൻ നിർവഹിച്ചു. സ്റ്റാൻ്റിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ. മഞ്ജിത അധ്യക്ഷത വഹിച്ചു.പരിവാർ ജില്ലാ വൈസ് പ്രസിഡൻ്റ് പി. സിക്കന്ദൻ ബോധവത്ക്കരണ ക്ലാസിന് നേതൃത്വം നൽകി. വിദ്യാർത്ഥി പ്രതിഭകളായ ആർ.എസ്. ആര്യ, സന ഫർഹ, എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
വാർഡ് മെംബർമാരായ വി.എം. ആർഷ്യ, പി.ടി. ആയിഷ, ജൂനിയർ സൂപ്രണ്ട് അശോകൻ, സി.ഡി.എസ് ചെയർ പേഴ്സൺ ജിൽഷറിഗേഷ്, വി.പി. ഉസ്മാൻ,ഉസ്മാൻ പി. ചെമ്പ്ര, ആർ. സജിഷ, അബ്ദുൽ നാസർ, ജംഗിഷ്, എന്നിവർ സംസാരിച്ചു. ഇ കെ. ഷംല സ്വാഗതവും സി. ആയിഷ നന്ദിയും പറഞ്ഞു.