Thamarassery: ഗ്രാൻഡ് കൊടുവള്ളി മണ്ഡലം ഫെസ്റ്റിന്റെ ഭാഗമായി താമരശ്ശേരിയിൽ സംഘടിപ്പിക്കുന്ന ‘താമരശ്ശേരി വില്ലേജ് ഗ്രാൻഡ് ഫെസ്റ്റിവിയത്തിന് തുടക്കം.
Thamarassery ജി.യു.പി.സ്കൂളിൽ നടന്ന ചടങ്ങിൽ ഡോ. എം.കെ. മുനീർ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ താമരശ്ശേരിയിൽ സ്ഥിരം ഫുഡ് സ്ട്രീറ്റ് സംവിധാനം ഒരുക്കുന്ന കാര്യം പരിഗണനയിലാണെന്ന് എം.എൽ.എ അറിയിച്ചു.
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദൻ അധ്യക്ഷനായി. വി.എം. ഉമ്മർ, കെ.എം. അഷ്റഫ്, ജെ.ടി. അബ്ദുറഹിമാൻ, പി.സി. ഹബീബ് തമ്പി, പി. ഗീരീഷ് കുമാർ, പി.പി. ഹാഫിസുറഹ്മാൻ, അഷ്റഫ് മൂത്തേടത്ത്, പി. സുൾഫിക്കർ, വി.കെ. അഷ്റഫ്, അമീർ മുഹമ്മദ് ഷാജി തുടങ്ങിയവർ പങ്കെടുത്തു.
താമരശ്ശേരി ഗ്രാൻഡ് ഫെസ്റ്റിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ 15 വരെ സംഘടിപ്പിക്കുന്ന ‘ഗ്രാൻഡ് വില്ലേജ് ഫെസ്റ്റീവിയം’ കലാ പരിപാടികൾക്ക് തിങ്കളാഴ്ച സ്റ്റാർ വോയ്സ് കാലിക്കറ്റിന്റെ നേതൃത്വത്തിൽ നടന്ന ഗാന മേളയോടെ തുടക്കമായി.
ചൊവ്വാഴ്ച നാടൻ പാട്ട്, ഒപ്പന, തിരുവാതിരക്കളി തുടങ്ങിയവ നടക്കും. ഗ്രാൻഡ് ഫെസ്റ്റിന്റെ ഭാഗമായി ഫുഡ് ഫെസ്റ്റും, 16, 17, 18 തീയതികളിലായി കാരാടി സി.എച്ച്.മാളിൽ എജ്യുഫെസ്റ്റ്, ഐ.ടി. ഫെസ്റ്റ് എന്നിവയും സംഘടിപ്പിക്കും. ജോബ് ഫെസ്റ്റ് 17-ന് താമരശ്ശേരി ജി.യു.പി. സ്കൂളിൽ നടക്കും.