Thamarassery ഭക്ഷണം കഴിച്ചതിൻ്റെ പണം ചോദിച്ചതിന് ഹോട്ടലിൻ്റെ ചില്ല് അടിച്ചു തകർത്തു

hop thamarassery poster
Thamarassery: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് മധ്യവയസ്കൻ ഹോട്ടലിൻ്റെ ചില്ല് അടിച്ചു തകർത്തു. താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന റഹ്മാനിയ ഹോട്ടലിൽ ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഇറങ്ങിപ്പോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞുവെച്ചതാണ് പ്രകോപനത്തിന് കാരണം. മദ്യലഹരിയിലായിരുന്ന ഇയാൾ ഏറെനേരം അസഭ്യവർഷം നടത്തിയ ശേഷം കടയിൽ നിന്നും സോഡക്കുപ്പി എടുത്താണ് ചില്ലുകൾ തകർത്തത്.
ഹോട്ടലിലെ ചില്ല് തകർത്ത ശേഷം സമീപത്തെ മുറുക്കാൻ കടയിൽ കയറി അവിടെയുള്ള കത്തിയെടുത്ത് കടക്കാരനെ ഭീഷണിപ്പെടുത്തിയതായും ഇയാൾ സമീപത്തെ മറ്റൊരു ഹോട്ടലിൽ കയറി പ്രശ്നമുണ്ടാക്കാൻ ശ്രമിച്ചതായും നാട്ടുകാർ പറഞ്ഞു. വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പ്രതി കണ്ണൂർ സ്വദേശിയായ ജോസിനെ കസ്റ്റഡിയിലെടുത്തു. ഏറെക്കാലമായി ഈ പ്രദേശത്ത് കറങ്ങി നടക്കുന്നയാളാണ് ഒരു കൈപ്പത്തി ഇല്ലാത്ത ജോസ്. സംഭവത്തിൽ കേരള ഹോട്ടൽ ആൻ്റ് റെസ്റ്റോറൻ്റ് അസോസിയേഷൻ പ്രതിഷേധിച്ചു.

 

 


In Thamarassery, a middle-aged man vandalized a hotel by smashing its glass panes after being asked to pay for the food he ate. The incident occurred at Rahmaniya Hotel in Ambayathode. Reportedly intoxicated, the man became aggressive, used abusive language, and broke the glass with a soda bottle. He later threatened a shopkeeper with a knife taken from a nearby store and tried to create trouble at another hotel. Police arrested the man, identified as Jose from Kannur, who has been wandering in the area for some time. The Kerala Hotel and Restaurant Association condemned the incident.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test