Thamarassery, Human Rights Commission intervention; KSRTC will resume canceled services image

Thamarassery, മനുഷ്യാവകാശ കമ്മിഷൻ ഇടപെടൽ; റദ്ദാക്കിയ സർവീസുകൾ KSRTC പുനരാരംഭിക്കും

hop thamarassery poster

Thamarassery: യാത്രക്കാർ വർദ്ധിക്കുകയും പ്രവർത്തന ചെലവിനുള്ള വരുമാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ താമരശ്ശേരിയിൽ നിന്നും തൃശൂരിലേയ്ക്ക് മുമ്പുണ്ടായിരുന്ന സർവീസുകൾ പുനരാരംഭിക്കുമെന്ന് KSRTC മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.

റദ്ദാക്കിയ സർവീസുകൾ പുനരാരംഭിക്കണമെന്ന പരാതിയിൽ കമ്മിഷൻ ആക്ടിംഗ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് KSRTC യുടെ വിശദീകരണം.

Thamarassery- മുക്കം-മഞ്ചേരി-തൃശൂർ റൂട്ടിൽ സർവീസ് നടത്തിയിരുന്ന നാല് സ്വകാര്യ ബസുകളുടെ പെർമിറ്റ് സർക്കാർ ഏറ്റെടുത്തതായി KSRTC ചീഫ് ലോ ഓഫീസർ കമ്മിഷനെ അറിയിച്ചു. ഈ റൂട്ടിൽ KSRTC സർവീസ് ആരംഭിച്ചെങ്കിലും നഷ്ടം സംഭവിച്ചു. നഷ്ടമുള്ള റൂട്ടുകളിൽ സർവീസ് നടത്താൻ കഴിയില്ലെന്നും സർക്കാർ സഹായം കൊണ്ട് മാത്രമാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി. Omassery സ്വദേശി കെ. ദിലീപ് സമർപ്പിച്ച പരാതിയിലാണ് നടപടി

weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test