Thamarassery: പള്ളിപ്പുറം (ചാലക്കര) ജി എം യു പി സ്കൂളിൽ ആധുനിക രീതിയിലുള്ള ടോയ്ലറ്റുകളുടെ നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം നടത്തി.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച ഫണ്ടുപയോഗിച്ചാണ് നിർമ്മാണം നടക്കുന്നത്. ബ്ലോക്ക് മെമ്പർ സുമ രാജേഷ് പ്രവൃത്തികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ റംല ഖാദർ, പി ടി എ വൈസ് പ്രസിഡൻ്റ് അബ്ദുൽ ഖാദർ, എസ്.എം.സി ചെയർമാൻ ഇസ്ഹാഖ് ചാലക്കര, മുഹമ്മദലി മാസ്റ്റർ, എച്ച്.എം.ഇൻചാർജ് ഇന്ദു ടീച്ചർ, അബ്ദുൽ ഖാദർ, സ്റ്റാഫ് സെക്രട്ടറി അബ്ദുൽ നാസർ മാസ്റ്റർ എന്നിവർ പങ്കെടുത്തു.