Thamarassery, ഗ്രാമനന്മ കാരുണ്യ സേവന കൂട്ടായ്മയുടെ ഓഫീസ് ഉദ്ഘാടനം ചെയ്തു.

hop thamarassery poster
Thamarassery: ഗ്രാമീണ വായനശാല തേറ്റാമ്പുറത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഗ്രാമനന്മ കാരുണ്യ സേവന കൂട്ടായ്മയുടെ  ഓഫീസ് ഉദ്ഘാടനം ചെയ്തു. വായനശാലയുടെ പ്രവർത്തന പരിധിയിലെ രോഗികളായവർക്ക് ആവിശ്യമായ ആരോഗ്യപരിപാലന സേവന പരിപാടിയാണ് ലക്ഷ്യം വെക്കുന്നത്. അശരണരായവർക്ക് ആശ്വാസമാവുക , രോഗികളായവർക്ക് ഉപയോഗപ്രദമായ ഉപകരണങ്ങൾ നൽകുക , കിടപ്പിലായ രോഗികളെ സന്ദർശിക്കുക , മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നോട്ട് കൊണ്ടുപോവുന്നതിന് തേറ്റാമ്പുറത്ത് ഓഫീസ് ആരംഭിച്ചു……
കെ.പി.രമേശൻ (ഗ്രാമനന്മ  ചെയർമാൻ) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി തച്ചംപൊയിൽ യൂണിറ്റ് പ്രസിഡണ്ട് ശ്രീ.. എ.കെ.മുഹമ്മദലി  ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ  ശ്രീ.. എ.കെ. കൗസർ മാസ്റ്റർ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ശ്രീ.. വി.പി.ഗോപാലൻകുട്ടി , വി.കെ. നാഗൻ  , പി.മുജീബ് റഹ്മാൻ പുതിയോട്ടിൽ   , കെ.പി.എ. റഹീം വാടിക്കൽ , നാസർ ദേശീയ , പതിനാറാം വാർഡ് ആശാ വർക്കർ കെ.പി. മിനി പ്രഭ , എന്നിവർ സംസാരിച്ചു.
ഗ്രാമനന്മ ജനറൽ കൺവീനർ വി.പി. ബിജു സ്വാഗതവും ഗ്രാമീണ വായനശാലാ പ്രസിഡണ്ട് വി.കെ ഷൈജു നന്ദിയും പറഞ്ഞു…….
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test