Thamarassery: ജൽ ജീവൻ മിഷൻ പദ്ധതി ക്ക് വേണ്ടി തകർത്ത റോഡിൽ നിയന്ത്രണം വിട്ട ഓട്ടോ റിക്ഷ മറിഞ്ഞ് നേഴ്സറി വിദ്യാർത്ഥി യടക്കം അഞ്ചു പേർക്ക് പരുക്ക്. പളളിപ്പുറം ചോയിമഠം റോഡിൽ ഇന്ന് വൈകിട്ട് മൂന്നോടെ യാണ് അപകടം.
എളളിൽ പീടികമുക്കിൽ തോട്ടിലേക്കാണ് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തിൽ ചോയിമഠം കച്ചിളിക്കാലയിൽ പ്രഭാകരൻ, ഭാര്യ ശ്രീലത എന്നിവർക്ക് പരുക്കേറ്റു. ഇവർ Thamarassery താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. കോരങ്ങാട് ൽഫോൺസ നേഴ്സറിസ്കൂൾ വിദ്യാർത്ഥിനിയും, താമരശ്ശേരി ലിയാ കൂൾബാർ ഉടമ പ്രഭാകരന്റെ മകൾ, ഭാര്യ, ഓട്ടോറിക്ഷ ഡ്രൈവർ എന്നിവർക്ക് നിസാര പരുക്കേറ്റു.
നാട്ടുകാർ ഓടിയെത്തി തോട്ടിൽ വീണ ഓട്ടോയിൽ നിന്നും യാത്രക്കാരെ രക്ഷപെടുത്തി.ജൽ ജീവൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡിൽ ക്വാറി വേസ്റ്റ് നിറച്ചതോടെ റോഡിന്റെ ഘടന തന്നെ അപകടാവസ്ഥയിലായിട്ടും അധികൃതർ അറിയാത്ത മട്ടിൽ കരാറുകാർക്ക് അനുകൂല മായ നിലപാട് ആണ് സ്വീകരിച്ചു വരുന്നതെന്ന് ആരോപണം ശക്തമാണ്.
ജനങ്ങളുടെ ജീവന് യാതൊരു വിധ വിലയും കൽപ്പിക്കാത്ത തരത്തിലാണ് പദ്ധതി കരാറുകാരുടെ പ്രവർത്തനം. ഇതിന് നടപടി സ്വീകരിക്കാൻ ബാധ്യതയുളള ഉദ്യോഗസ്ഥരും, ഗ്രാമ പഞ്ചായത്തുകൾ അടക്കമുളളവരും ഒരു നിലക്കും ജനകീയ പക്ഷത്ത് നിൽക്കാൻ തയ്യാറാവാതെ പോവുന്നത് വലിയ ദുരന്തമായി മാറുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. വിവിധ പ്രദേശങ്ങളിൽ നിരവധി അപകടങ്ങൾ തുടർക്കഥ ആയിട്ടും അതികൃതർ നിസ്സംഗത പുലർത്തുന്നത് വലിയ പ്രതിഷേധം വിളിച്ചു വരുത്തും.