Thamarassery: ജൽ ജീവൻ പൈപ്പ് ലൈൻ സ്ഥാപിക്കാനായി കീറിയ റോഡുകൾ വർഷങ്ങൾ പിന്നിട്ടിട്ടും സഞ്ചാര യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്യോഗസ്ഥരെ Thamarassery പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ജന പ്രതിനിധികൾ തടഞ്ഞുവെച്ചു.. പദ്ധതി നടപ്പിലാക്കുന്ന വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരേയും, കരാറുകാരേയുമാണ് തടഞ്ഞു വെച്ചത്.
2021 മുതൽ കുഴിയെടുത്ത റോഡുകളാണ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്. Thamarassery പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞു വെച്ചത്.. പ്രശ്നത്തിന് പരിഹാരമാവാതെ ഉദ്യോഗസ്ഥരെ പുറത്തു വിടില്ലെന്ന് ജന പ്രതിനിധികൾ പറഞ്ഞു, തുടർന്ന് നടന്ന അനുരജ്ഞന ചർച്ചയിൽ നിലവിലെ പദ്ധതി രേഖയിൽ ഉൾപ്പെട്ട റോഡുകൾ അടുത്ത മാസം ഇരുപതിന് അകവും, മറ്റു റോഡുകൾ മാർച്ച് മുപ്പതിനകവും പൂർവ്വസ്ഥിതിയിലാക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചു.