Thamarassery: താമരശ്ശേരി പോലീസ് സ്റ്റേഷനു സമീപത്തെ റന ഗോൾഡ് കവർച്ച നടത്തിയത് മൂന്നംഗ സംഘമെന്ന് പ്രാഥമിക സൂചന. കവർച്ചക്കാരുടെ സി.സി.ടി.വി ദൃശ്യം സമീപത്തെ കടയിലെേ CCtv യിൽ പതിഞ്ഞത് പോലീസ് പരിശോധന നടത്തി.
പുലർച്ചെ 3.15 ഓടെയാണ് കവർച്ച നടന്നത്. കടയുടെ ചുമർ തുരന്ന് അകത്തു കടന്ന സംഘം ലോക്കറിൻ്റെ ഡോറിൻ്റെ അടിഭാഗം മുറിച്ചെടുത്താണ് സ്വർണം കവർന്നത്. എന്നാൽ ലോക്കറിൻ്റെ മുകൾ ഭാഗത്തെ രണ്ടറകൾ സൂക്ഷിച്ച സ്വർണം കൈക്കലാക്കാൻ സാധിച്ചില്ല.
റൂറൽ എസ്.പി അരവിന്ദ് സുകുമാരൻ, താമരശ്ശേരി ഡി.വൈ.എസ്.പി പ്രതീപ് കുമാർ, സി.ഐ സായൂജ് എന്നിവരുടെ നേതൃത്വത്തിൽ ഡോഗ് സ്കോഡും, ഫിങ്കർ പ്രിന്റ്, ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു.