Thamarassery, Korangad handed over semi-fowler bed to Sahachari Centre image

Thamarassery, കോരങ്ങാട് സഹചാരി സെന്ററിന് സെമി ഫോളർ ബെഡ് കൈമാറി

hop thamarassery poster
Thamarassery: കിടപ്പ് രോഗികൾക്ക് മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ച് നൽകുന്നതിന് രൂപീകരിച്ച സഹചാരി സെന്ററിന് എം ടി ആലി ഹാജി സെമി ഫോളർ ബെഡ് കൈമാറി.
സഹചാരി സെന്ററിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ ശേഖരിക്കുന്നതിന് ഗൃഹസമ്പർക്കമടക്കം വിവിധ പദ്ധതിക്ക് യോഗത്തിൽ രൂപമായി. വീടുകളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ സഹചാരി സെന്ററിന് കൈമാറാൻ ആഗ്രഹിക്കുന്നവർ കമ്മിറ്റയുമായി ബന്ധപ്പെടണമെന്നും, സഹചാരി സെന്ററിന്റെ ഔദ്യോഗിക ഉൽഘാടനം മാർച്ച് ആദ്യവാരം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സഹചാരി സമിതി ഭാരവാഹികളായ എം ടി ആലിഹാജി, അബ്ദുറഹിമാൻ മുസ്‌ലിയാർ, റിയാസ് അൻവർ, വി പി അഷ്‌റഫ്, വിപി സലാം, മജീദ് അൽകോബാർ, മിദ്‌ലാജ് അലി, എ പി മുജീബ്, മുഹമ്മദ് (ഇമ്പിച്ചി ), ബഷീർ (KSEB), ടി കെ ഹംസ, ഷഹൽ, മുസമ്മിൽ, കെ ഷബീർ, അബു (പാതിരി ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു .
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test