Thamarassery: താമരശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പിരിച്ചു വിട്ടു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ കെട്ടിട നിർമ്മാണ ഫണ്ട് സ്വരൂപിക്കുന്ന പ്രവർത്തനത്തിൽ വീഴ്‌ച വരുത്തുകയും നിരുത്തരവാദ പരമായ സമീപനം സ്വീകരിക്കുകയും ചെയ്തതിന്റെ പേരിലാണ് എം.സി. നസിമുദ്ധീൻ പ്രസിഡണ്ടായിട്ടുള്ള Thamarassery മണ്ഡലം കോൺഗ്രസ് കമ്മിറ്റി പിരിച്ചു വിട്ടത്.
മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ താൽക്കാലിക ചുമതല ബ്ലോക്ക് പ്രസിഡണ്ട് പി. ഗിരീഷ് കുമാറിന് നൽകിയിരിക്കുന്നതിനായി ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺ കുമാർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.