Kozhikode: പ്രായ പൂർത്തിയാകാത്ത ആൺ കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് ശിക്ഷ. 77 വർഷം തടവ് അനുഭവിക്കുകയും പിഴ ഒടുക്കുകയും വേണം. 2021 ൽ Thamarassery പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കോഴിക്കോട് പോക്സോ കോടതി ശിക്ഷ വിധിച്ചത്.
2016 മുതൽ 2019 വരെയാണ് പ്രായ പൂർത്തിയാകാത്ത ആൺ കുട്ടിയെ പ്രതി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്. വിവരം 2021 ൽ കുട്ടി മാതാ പിതാക്കളോട് പറഞ്ഞു. തുടർന്ന് Thamarassery പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കക്കാട് സ്വദേശി ഷമീദ് പിടിയിലാകുന്നത്.
77 വർഷം തടവും 3, 50, 000 രൂപ പിഴയുമാണ് ശിക്ഷ. കോഴിക്കോട് പോക്സോ കോടതി ജഡ്ജായ രാജീവ് ജയരാജാണ് ശിക്ഷ വിധിച്ചത്.