Thamarassery ഒമാക് കുടുംബ സംഗമം സംഘടിപ്പിച്ചു

hop thamarassery poster
Thamarassery: ഓൺലൈൻ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ-ഒമാക് കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. താമരശ്ശേരിയിൽ നടന്ന പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.എം അഷറഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവും, വേൾഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഏറ്റവും പ്രായം കുറഞ്ഞ കവിയിത്രി പട്ടികയിൽ സ്ഥാനം പിടിച്ച ആഗ്നയാമി മുഖ്യാതിഥിയായി.
വിനോദ് താമരശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒമാക് കോഴിക്കോട് പ്രസിഡൻ്റ് സലാഹുദ്ദീൻ ഒളവട്ടൂർ, സെക്രട്ടറി ശമ്മാസ് കത്തറമ്മൽ, ട്രഷറർ തൗഫീഖ് പനാമ, മുൻ പ്രസിഡണ്ടുമാരായ മജീദ് താമരശ്ശേരി, ഫാസിൽ തിരുവമ്പാടി, ഹബീബി, സത്താർ പുറായിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷഹല, റാഫി മാനിപുരം, പ്രകാശ് മുക്കം, ദീപക് കൂട്ടാലിട, ഷബീദ് കടലുണ്ടി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സാംസ്കാരിക സദസ്സും, വിവിധ കലാപരിപാടികളും നടന്നു. പങ്കെടുത്ത എല്ലാവർക്കും വേ ടു നിക്കാഹ്, ലൈക്സ, മെട്രേജേണൽ, ഫാമിലി വെഡിങ്സ് എന്നിവർ സ്പോൺസർ ചെയ്ത സമ്മാനങ്ങളും നൽകി.

 

 


OMAC Kozhikode organized a family gathering in Thamarassery for online media professionals. The event was inaugurated by Koduvalli Block Panchayat President K.M. Ashraf and featured award-winning poet Agnayaami as the chief guest. The program included speeches by OMAC leaders and former presidents, followed by cultural performances and art activities. Participants were presented with gifts sponsored by local organizations, creating a vibrant and engaging community event.

i phone xs 2

test