i,age tsy

Thamarassery, കേന്ദ്ര ഗവൺമെന്റ് ഓഫീസിന് മുന്നിൽ മാർച്ചും ഉപരോധവും സംഘടിപ്പിച്ചു

hop thamarassery poster
Thamarassery: എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ  മാർച്ചും ഉപരോധവും  സംഘടിപ്പിച്ചു.
കൂലി കുടിശ്ശിക നൽകുക, തൊഴിലുറപ്പ് പദ്ധതിയുടെ ലേബർ ബജറ്റ് ഉയർത്തുക, പദ്ധതി ആട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം ഉപേക്ഷിക്കുക, എൻ എൻ എം എസ് ചെയ്യുന്നതിലൂടെ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കേന്ദ്ര ഗവൺമെന്റ് ഓഫീസിന് മുന്നിൽ സമരം സംഘടിപ്പിച്ചത്.
ഏരിയയിലെ ആറ് കേന്ദ്രങ്ങളിലാണ് സമരം സംഘടിപ്പിച്ചത്.
താമരശ്ശേരിയിൽ കെ എസ് കെ ടി യു ജില്ലാ വൈ പ്രസിഡന്റ് കെ. ബാബു ഉദ്ഘാടനം ചെയ്തു. എം. വി യുവേഷ് അധ്യക്ഷത വഹിച്ചു.അനിത സി. പി, വി എം വള്ളി എന്നിവർ സംസാരിച്ചു.
കട്ടിപ്പാറ പോസ്റ്റ് ഓഫീസ് ഉപരോധം കെ എസ് കെ ടി യു ജില്ലാ പ്രസിഡന്റ് ആർ. പി ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു.
സീന സുരേഷ് അധ്യക്ഷത വഹിച്ചു. കെ. ആർ ബിജു സിപി നിസാർ എന്നിവർ സംസാരിച്ചു. ഉണ്ണികുളം ബി എസ് എൻ എൽ ഓഫീസിലേക്ക് നടന്ന സമരം യൂണിയൻ ഏരിയ സെക്രട്ടറി നിധീഷ് കല്ലുള്ളതോട് ഉദ്ഘാടനം ചെയ്തു. സി. കെ ജിഷ അധ്യക്ഷത വഹിച്ചു. കെ കെ പ്രദീപൻ, സീനത്ത് പി, വിപിൻ കുമാർ എം കെ എന്നിവർ സംസാരിച്ചു.
ഈങ്ങാപ്പുഴ പോസ്റ്റ് ഓഫീസിലേക്ക് നടന്ന സമരം കെ. സി വേലായുധൻ ഉദ്ഘാടനം ചെയ്തു. ഡെന്നി വർഗീസ് അധ്യക്ഷത വഹിച്ചു. കെ കെ അപ്പുക്കുട്ടി, ശ്രീജ ബിജു, ബിന്ദു പ്രസാദ് എന്നിവർ സംസാരിച്ചു.
Omassery പോസ്റ്റ് ഓഫീസ് മാർച്ച് കെ കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കമല സി എം അധ്യക്ഷത വഹിച്ചു. ടി ടി മനോജ് കുമാർ, ആനന്ദ് കൃഷ്ണൻസ, ഷീല ഷൈജു എന്നിവർ സംസാരിച്ചു. Koduvally പോസ്റ്റ് ഓഫീസ് മാർച്ച് ടി സി വാസു ഉദ്ഘാടനം ചെയ്തു. ഷെറീന മജീദ് അധ്യക്ഷത വഹിച്ചു. ഷോജിത്ത് കെ സി, എം കെ രാജൻ, കെ സുരേന്ദ്രൻ, ഒപി ഷീബ എന്നിവർ സംസാരിച്ചു.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test