Thamarassery: ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോരങ്ങാട് ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം, ബ്ലോക്ക്, മഹിളാ കോൺഗ്രസ് അധ്യക്ഷന്മാർക്ക് സ്വീകരണവും പൊതുയോഗവും സംഘടിപ്പിച്ചു.
ബാബു ആനന്ദ് അധ്യക്ഷത വഹിച്ചു. അമീർ അലി സ്വാഗതം നിർവ്വഹിച്ചു. സനൂജ് കുരുവട്ടൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. കെ പി സി സി മെമ്പർമാരായ എ അരവിന്ദൻ, ഹബീബ് തമ്പി, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ഗിരീഷ് കുമാർ, മണ്ഡലം പ്രസിഡന്റ് നാസിമുദ്ധീൻ, നവാസ് മാസ്റ്റർ, മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് സരസ്വതി, ബ്ലോക്ക് മഹിളാ പ്രസിഡന്റ് ഖദീജ സത്താർ, ഷമീർ ഓമശ്ശേരി ശരീഫ് ടി പി, ഹോമി ജാഫർ, ഫസീല ഹബീബ്, കബീർ, കാവ്യ, ബാബു പേനക്കാവ്, അഷ്‌കർ പാറക്കൽ, രാജേന്ദ്രൻ, മുഹമ്മദ്, രാജൻ, സലീം, തുടങ്ങിയവർ സംബന്ധിച്ചു. രാജേഷ് കുമാർ നന്ദി രേഖപ്പെടുത്തി.