Thamarassery: ജലം ജീവിതം പരിപാടിയുടെ ഭാഗമായി സ്കൂളിൽ തെരുവ് നാടകവുമായി ജീ വി എച്ച് എസ് എസ് താമരശ്ശേരിയിലെ വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് വളണ്ടിയേഴ്സ്.
പൊതു വിദ്യാഭ്യാസ വകുപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി നാഷണൽ സർവീസ് യൂണിറ്റും തദ്ദേശ സ്വയംഭരണ വകുപ്പ് അമൃത മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത സ്കൂളുകളിൽ നടക്കുന്ന ജലം ജീവിതം ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി എയുപി സ്കൂൾ മാനിപുരം വെച്ച് പരിപാടി അവതരിപ്പിച്ചു.
വാർഡ് കൗൺസിലർ മുഹമ്മദ് അഷ്റഫ് ബാവ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ടി പി ഇബ്രാഹിം അധ്യക്ഷ സ്ഥാനം അലങ്കരിച്ചു.
ഹെഡ്മാസ്റ്റർ എൻ ബി കൃഷ്ണൻ നമ്പൂതിരിപ്പാട് സ്വാഗതവും Thamarassery വി എച്ച് എസ് ഇ വിഭാഗം NSS പ്രോഗ്രാം ഓഫീസർ ലതിക ടീച്ചർ നന്ദിയും പറഞ്ഞു. ജല സംരക്ഷണ സന്ദേശം ഉയർത്തി മെസ്സേജ് മിറർ ക്യാൻവാസ് ബോർഡ് എന്നിവ നൽകി.
കുഞ്ഞു മക്കൾക്ക് കലണ്ടറും സ്കെയിലും സമ്മാനമായി നൽകി. തുടർന്ന് ജലം ജീവിതം നാടകത്തോടെ പരിപാടി അവസാനിച്ചു.