Thamarassery: താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പരിധിയിലെ എൽ.പി വിഭാഗം വിദ്യാർഥികൾക്കായി കായിക മേള സംഘടിപ്പിച്ചു. പള്ളിപ്പുറം (ചാലക്കര) ജി.എം.യു.പി സ്കൂൾ ഗ്രൗണ്ടിൽ വെച്ചായിരുന്നു കായിക മേള നടന്നത്.
മേളയുടെ ഉദ്ഘാടനം Thamarassery എ.ഇ.ഒ സതീഷ് കുമാർ നിർവ്വഹിച്ചു. വാർഡ് മെമ്പർ റംല ഖാദർ അധ്യക്ഷത വഹിച്ചു. പള്ളിപ്പുറം ജി.എം.യു.പി സ്കൂൾ ഹെഡ്മിസ്ട്രസ്സും മേളയുടെ ജനറൽ കൺവീനറുമായ എ.പി മിനി ടീച്ചർ സ്വാഗതം പറഞ്ഞു. എ.ഇ.ഒ സതീഷ് കുമാർ പതാക ഉയർത്തുകയും, കായിക താരങ്ങളുടെ സല്യൂട്ട് സ്വീകരിക്കുകയും ചെയ്തു. പള്ളിപ്പുറം ജി എം.യു.പി സ്കൂൾ പി ടി എ പ്രസിഡൻ്റ് ഇഖ്ബാൽ പൂക്കോട്, എസ്.എം.സി ചെയർമാൻ ഇസ്ഹാഖ് ചാലക്കര, കെടവൂർ MMALP ഹെഡ്മിസ്ട്രസ് ദിൽഷ ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു.
PEC കൺവീനർ സാലിഹ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി. കായിക മേളയിൽ പള്ളിപ്പുറം (ചാലക്കര) ജി എം യു പി സ്കൂൾ ജേതാക്കളായി. പൂനൂർ എ.എം.എൽ.പി സ്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്കുള്ള സമ്മാന വിതരണവും നടന്നു. പള്ളിപ്പുറം (ചാലക്കര) ജി.എം.യു.പി സ്കൂളിലെ ആദി ശങ്കർ, ഫാത്തിമ.ഇ.കെ, ജി യുപിഎസ് താമരശ്ശേരിയിലെ അഷീഖ, പൂനൂർ എ.എം.എൽ.പി സ്കൂളിലെ മുഹമ്മദ് ഇൻസാഫ് എന്നിവർ വിവിധ ഇനങ്ങളിൽ വ്യക്തിഗത ജേതാക്കളായി.