Thamarassery: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി അമ്പായത്തോട് എ എൽ പി സ്‌കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ അക്ഷര ജാഥയോടെ പരിപാടികൾക്ക് തുടക്കമായി.തുടർന്ന് പ്രത്യേക അസംബ്ലി,കൂട്ടവായന,കഥാപാത്രാവിഷ്കാരം എന്നിവ നടന്നു.
തുടർന്നുള്ള ദിവസങ്ങളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി സാഹിത്യ ക്വിസ്സ്,വായനാമത്സരം,ക്ലാസ് ലൈബ്രറി ഉൽഘാടനം,പുസ്തക പ്രദർശനം,അക്ഷരമരം എന്നിവ നടക്കും.
പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ കെ കെ മുനീർ നിർവഹിച്ചു.സീനിയർ അസിസ്റ്റന്റ് പി സിനി അധ്യക്ഷത വഹിച്ചു.ഹാജറ വി,ഷമീമ യൂ എ,ജിഷ പി സംസാരിച്ചു.