Thamarassery: താമരശ്ശേരി മൂക്കം റോഡിൽ വെഴുപ്പൂർ ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം, റോഡരികിൽ തെന്നി വീണ സ്കൂട്ടർ യാത്രക്കാർ ലോറിക്ക് അടിയിലേക്ക് പതിക്കുകയായിരുന്നു, കരിയാത്തുംപാറ സ്വദേശി ജീവൻ, കൂരാച്ചുണ്ട് സ്വദേശി ആദർശ് എന്നിവർക്കാണ് പരുക്കേറ്റത്.
താമരശ്ശേരി ഭാഗത്തു നിന്നും മുക്കം ഭാഗത്തേക്കു പോകുകയായിരുന്ന സ്കൂട്ടർ അതേ ദിശയിൽ പോകുന്ന ലോറിക്ക് അടിയിലേക്കാണ് വീഴുകയായിരുന്നു.
പരുക്കേറ്റ ജീവനെ കെ എം സി ടി ആശുപത്രിയിലും, ആദർശിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.