Thamarassery: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് മുന്നിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചു സുരക്ഷാ ജീവനക്കാരന് പരിക്ക്.
Koduvally കരിവൻപൊയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി സലീമിനാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 9: 30 ഓടെ ആയിരുന്നു അപകടം. താലൂക്ക് ആശുപത്രിക്ക് മുൻവശത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് പരിക്കേറ്റത്.കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു കാറാണ് ഇടിച്ചത്.പരിക്കേറ്റ സലീമിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു.