Thamarassery: കേരള സംസ്ഥാന സർക്കാരിന്റെ 44 നിക്ഷേപ സമാഹരണ യജ്ഞത്തിന്റെ ഭാഗമായി Thamarassery സർവീസ് സഹകരണ ബാങ്കിൽ നടന്ന നിക്ഷേപ സമാഹരണം ജോയ്സ് ബെന്നി റിട്ടയേർഡ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ, വേണു മാസ്റ്റർ -റിട്ടയേർഡ് ഹെഡ് മാസ്റ്റർ എന്നിവരുടെ കൈയിൽ നിന്നും ബാങ്ക് പ്രസിഡണ്ട് കെ പി രാധാകൃഷ്ണൻ ഏറ്റുവാങ്ങി.
സെക്രട്ടറി കെ വി അജിത ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ വി രാജേന്ദ്രൻ,കെ വി സെബാസ്റ്റ്യൻ, എൻ പി ദാമോദരൻ,അബ്ദുൾഹക്കീം മാസ്റ്റർ, പി എം അബ്ദുൽ മജീദ്, എം എം ബെൽനി ഒ പി ഉണ്ണി, എം ആർ ഷംജിത്ത് കെ പി ബീന എന്നിവർ പങ്കെടുത്തു.