Thamarassery: താമരശ്ശേരി ഉപ ജില്ലാ കലോത്സവത്തിൽ ഭക്ഷണ ശാലയിൽ ഇരു കണ്ണിനും കാഴ്ചയില്ലാത്ത Thamarassery ഹൈസ്കൂളിലെ ശിഹാബ് മാസ്റ്ററുടെ സേവനം ശ്രദ്ധേയമായി.
ഇടവേള സമയങ്ങളിൽ പാട്ടുകൾ പാടിയും കുട്ടികളെ നിയന്ത്രിക്കുന്നതോടൊപ്പം കൈകൾ വൃത്തിയാക്കാനും ഭക്ഷണം പാഴാക്കാതിരിക്കാൻ കുട്ടികളെ ഓർമ്മപ്പെടുത്തുകയും ചെയ്തുകൊണ്ടായിരുന്നു ശിഹാബ് മാസ്റ്ററുടെ സേവനം. മൂന്നു ദിവസങ്ങളിലായി നടന്ന കലോത്സവത്തിൽ ഇരു കണ്ണിനും കാഴ്ചയില്ലാത്ത ശിഹാബ് മാസ്റ്റർ മികച്ച സേവനമാണ് ഭക്ഷണ ശാലയിൽ കാഴ്ചവച്ചത്.