Thamarassery: കേവലം 4 വർഷം മുമ്പ് മലയോര ഗ്രാമത്തിന്റെ വരദാനമായി കന്നൂട്ടിപ്പാറയിൽ സ്ഥാപിതമായ ഐ യു എം എൽ പി സ്കൂൾ, പങ്കെടുത്ത രണ്ടാമത്തെ കലോത്സവത്തിൽ തന്നെ 59 പോയന്റുകൾ നേടി LP ജനറൽ വിഭാഗം ഓവറോൾ മൂന്നാം സ്ഥാനം പിടിച്ചെടുത്ത് വിസ്മയമായി.
ചിത്രരചന, ജലച്ചായം എന്നിവയിൽ ഷിയാൻ ഷാജു, മാപ്പിളപ്പാട്ടിൽ മുഹമ്മദ് ജാസിം, അറബി പദ്യം ചൊല്ലലിൽ ഷിഫാ ഫാത്തിമ എം.വി, അഭിനയ ഗാനത്തിൽ പാർവണേന്ദു , കന്നഡ പദ്യം ചൊല്ലലിൽ അശ്വതി കുമാർ, കഥാ കഥനത്തിൽ ഫൈഹ ഫാത്തിമ, മോണോ ആക്ടിൽ നദ ഫാത്തിമ, മലയാളം പ്രസംഗത്തിൽ മുഹമ്മദ് ഫൈസ് , നാടോടി നൃത്തം, തമിഴ് പദ്യം ചൊല്ലലിൽ അളക ലക്ഷ്മി, സംഘ ഗാനത്തിലും ദേശഭക്തി ഗാനത്തിലും മുഹമ്മദ് ജാസിം, ഷിഫ ഫാത്തിമ, ഫൈഹ ഫാത്തിമ, ഫിസ ഫാത്തിമ, ഫാത്തിമ നജ് വ , സൻഹ മറിയം, അളക ലക്ഷ്മി എന്നിവരാണ് ജനറൽ വിഭാഗത്തിലെ ജേതാക്കൾ .