32 women workers get air travel image

Thamarassery, തൊഴിലുറപ്പ് ജോലിയില്‍ നിന്നും മിച്ചം പിടിച്ചു: 32 സ്ത്രീ തൊഴിലാളികൾക്ക് വിമാന യാത്ര സഫലമാക്കി

hop thamarassery poster
Thamarassery: ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ കയറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അത് സാധ്യമായതിലെ സന്തോഷത്തിലാണ് Thamarassery ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ.
32 തൊഴിലാളികൾ ഉൾപ്പെടെ 34 പേരാണ് യാത്ര നടത്തിയത്. പറഞ്ഞറിയിക്കാനാവാത്ത അനുഭവം തന്നെയായി യാത്ര. തൊഴിലുറപ്പു തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഇത് ആദ്യത്തെ വിമാന യാത്രയായിരുന്നു. കണ്ണൂർ വിമാന താവളത്തിൽ നിന്നു തിരുവനന്തപുരത്തേക്കാണ് യാത്ര. നാടിനു മീതെ ആകാശത്ത് കൂടെ പറന്നങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് തിരുവനന്തപുരത്ത് ഇറങ്ങിയപ്പോൾ വല്ലാത്ത അനുഭവം. പ്രായമായവർക്ക് ഉത്സാഹ ദിനമായി. താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ യുവേഷ് വാർഡ് വികസന സമിതി കൺവീനർ രാജേന്ദ്രൻ, തൊഴിലുറപ്പ് മേറ്റ് അനിതകുമാരിയുടെയും നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിച്ചത്.
വൈകിട്ട് 4ന് കണ്ണൂർ വിമാന താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ ഇവർ 5.15ന് തിരുവനന്തപുരത്ത് എത്തി. വൈകിട്ട് പത്മനാഭ സ്വാമി ക്ഷേത്രം സന്ദർശിച്ച് രാത്രി അവിടെ തങ്ങിയ സംഘം ഇന്ന് തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും. രാത്രി 9.30ന് ട്രെയിനിൽ മടങ്ങും. വാർഡ് തൊഴിലുറപ്പ് തൊഴിലാളികളുടെ യോഗം ചേർന്നപ്പോൾ ചിലർ വിമാന യാത്ര നടത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതാണ് ഇത്തരമൊരു വിനോദ യാത്ര സംഘടിപ്പിക്കാൻ കാരണമായതെന്ന് ടൂർ സംഘത്തിന് നേതൃത്വം നൽകുന്ന മെംബർ എം.വി.യുവേഷ് പറഞ്ഞു. യാത്രാ ചെലവായ 6750 രൂപ തൊഴിലാളികൾ സ്വന്തമായി സ്വരൂപിച്ച താണ്.
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test