Thamarassery: ഇന്ന് രാവിലെ 8.30 ഓടെ താമരശ്ശേരി ഗവ. താലൂക്ക് ഹോസ്പിറ്റലിൽ എത്തി ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെയും ഓഫീസ് ജീവനക്കാരുടെയും ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തി അക്രമാസക്തനായി പെരുമാറുകയും, ആശുപത്രി ഉപകരണങ്ങൾക്കു കേടുവരുത്തുകയും ചെയ്ത പ്രതിയെ Thamarassery പോലീസ് അറസ്റ്റു ചെയ്തു.
താമരശ്ശേരി വെട്ടൊഴിഞ്ഞ തോട്ടം ഭാഗത്ത് കരിഞ്ചോലക്ക് സമീപം താമസിക്കുന്ന മുഹമ്മദ് അലിയെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാൾ മുമ്പും പല തവണ ആശുപത്രിയിൽ എത്തി അക്രമാസക്തനായിട്ടുണ്ട് ആശുപത്രി സൂപ്രണ്ട് ഡോ. അബ്ബാസിൻ്റെ പരാതിയെ തുടർന്ന് പോലീസ് പ്രതിയെ പിടികൂടി IPC 1860/353, KHSPHI ACT 3, 4 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.