Thamarassery, കത്തീഡ്രൽ ചർച്ചിന് സമീപം പ്രവർത്തിക്കുന്ന Steel world എന്ന ഹാർഡ് വെയർ സ്ഥാപനത്തിലാണ് മോഷണം നടന്നത്.ഇന്ന് പുലർച്ചെ യായിരുന്നു മോഷണം.
കടയിലെ മേശയിൽ ഉണ്ടായിരുന്ന പത്തായിരത്തോളം രൂപയും, മൂന്ന് ധമ്മപ്പെട്ടികളിൽ ഉണ്ടായിരുന്ന തുകയുമാണ് നഷ്ടപ്പെട്ടത്.
കൊടുവള്ളി ആവിലോറ സ്വദേശി സുബൈറിൻ്റെ ഉടമസ്ഥതയിലുള്ള കടയിലാണ് മോഷണം നടന്നത്.
മോഷ്ടാവ് കടയിൽ എത്തിയപ്പോൾ ധരിച്ച വസ്ത്രവും, പൂട്ട് പൊളിക്കാൻ ഉപയോഗിച്ച ഇരുമ്പ് കമ്പിയും കടക്ക് പുറത്തു ഉപേക്ഷിച്ചിട്ടുണ്ട്.
താമരശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.