kattana image_cleanup

Thamarassery, കാട്ടാനയുടെ കൊമ്പുകള്‍ പിടി കൂടിയ സംഭവത്തില്‍ മൂന്നു പേര്‍ കൂടി പിടിയില്‍

hop thamarassery poster

Thamarassery: കാട്ടാനയുടെ കൊമ്പുകള്‍ പിടി കൂടിയ സംഭവത്തില്‍ മൂന്നു പേര്‍ കൂടി പിടിയില്‍. കേസിലെ മുഖ്യ പ്രതിയായ മലപ്പുറം നെല്ലിക്കുത്ത് നമ്പൂരിപ്പെട്ടി വലിയ വീട്ടില്‍ മോഹന ദാസന്‍(50), നമ്പൂരിപ്പെട്ടി പാലപ്പറ്റ അബ്ദുല്‍ മുനീര്‍(43), നിലമ്പൂര്‍ കരുളായി കൊളപ്പറ്റ കെ പി ഹൈദര്‍(60) എന്നിവരാണ് പിടിയിലായത്.

സംഭവത്തില്‍ കക്കോടി മൂരിക്കര നെല്ലു വയല്‍ വളപ്പില്‍ ജിജീഷ് കുമാര്‍(48), തിരുവണ്ണൂര്‍ പുതിയോട്ടില്‍ അബ്ദുസലീം (45), Thamarassery കാരാടി വടക്കേ കളത്തില്‍ ദീപേഷ്(24), അമിനി ദ്വീപിലെ ബലിയച്ചാട ചെറ്റ വീട്ടില്‍ മുഹമ്മദ് മുഹബീന്‍(44), മലപ്പുറം ചാപ്പനങ്ങാടി വലിയ പറമ്പില്‍ മുഹമ്മദ് അനസ് (30) എന്നിവരെ നേരത്തെ പിടി കൂടിയിരുന്നു.
രഹസ്യ വിവരത്തെ തുടര്‍ന്ന് ഫ്ളയിങ് സ്‌ക്വാഡും ഫോറസ്റ്റ് ഇന്റലിജിന്‍സും Thamarassery റെയിഞ്ചും സംയുക്തമായി ജിജീഷ് കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള ചെറു കുളത്തെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 22 കിലോ തൂക്കം വരുന്ന രണ്ട് ആന കൊമ്പുകള്‍ പിടി കൂടിയത്.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test