Thamarassery: മാറി വരുന്ന കാലത്തിനനുസരിച്ച് നാടിനും സമൂഹത്തിനും ഗുണകരമാവുന്ന വിധത്തിൽ വിദ്യാർത്ഥികളെ ചിട്ടപ്പെടുത്തി എടുക്കുന്നതിൽ അധ്യാപകരുടെ പങ്ക് ഏറെ വലുതാണെന്ന് താമരശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ വിനോദ് പി അഭിപ്രായപ്പെട്ടു.
താമരശ്ശേരി ഉപജില്ലാ അറബിക് ടീച്ചേഴ്സ് കോംപ്ലക്സ് താമരശ്ശേരി സി മോയിൻകുട്ടി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവര സാങ്കേതിക രംഗത്ത് ലോകം ഇന്ന് വലിയ മുന്നേറ്റത്തിലാണ്. ആ മുന്നേറ്റത്തിനനുസരിച്ച് മാറാൻ അധ്യാപകർ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
ഐ.എം.ജി.ഇ സുലൈഖ ടീച്ചർ അധ്യക്ഷ വഹിച്ചു. കൊടുവള്ളി ബി.പി.സി മെഹറലി കെ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന അധ്യാപക മൽസരത്തിൽ ഉന്നത വിജയം നേടിയ കൈതപ്പൊയിൽ ജി.എം.യു.പി സ്കൂളിലെ സാബിത്ത് മാസ്റ്റർക്ക് എ. ഇ. ഒ ഉപഹാരം നൽകി. സി.കെ ബഷീർ മാസ്റ്റർ, അശ്റഫ് മദനി എകരൂൽ, ഡോ. ടി.എൻ ഷമീർ മാസ്റ്റർ വ്യത്യസ്ത വിഷയങ്ങൾ അവതരിപ്പിച്ചു. ടി. നൂറുദ്ദീൻ,
കെ. അബ്ദുൽ നാസർ, കെ.സി സുലൈഖ, NK നാസർ, ടി ഷറഫുദ്ദീൻ, കെ.ടി. അബ്ദുൽ നാസർ, പി.കെ അബ്ദുല്ല, ഐ.പി.മൂസക്കുട്ടി, ടി എം നൗഫൽ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
എ.ടി.സി സെക്രട്ടറി സി.പി. സാജിദ് സ്വാഗതവും ടി. മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
ഇന്ന്(വ്യാഴം) നടക്കുന്ന സ്കൂൾ തല അലിഫ് ടാലൻ്റ് ടെസ്റ്റ്, ജൂലൈ 13 ന് നടക്കുന്ന സബ്ജില്ലാതല ടാലൻ്റ് ടെസ്റ്റ് എന്നിവക്ക് കോംപ്ലക്സ് രൂപം നൽകി.