Thamarassery: മുക്കം സംസ്ഥാന പാതയിൽ ഓമശ്ശേരിക്ക് സമീപം മുടൂരിൽ നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് ഓമശ്ശേരി എടക്കോട് മുഹമ്മദ് ഷിബിൽ (26) ന് സാരമായി പരുക്കേറ്റു. സ്കൂട്ടറിൽ ഇടിച്ച ശേഷം കാർ മറ്റൊരു
ഇന്നോവയിലും ഇടിച്ചു.
ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ എതിർദിശയിൽ വന്ന കാർ ഇടിക്കുകയായിരുന്നു, കാർ പിന്നീട് അതേ ദിശയിൽ വന്ന ഇന്നോവയിലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായും തകർന്നു.
അപകടത്തിൽ പരുക്കേറ്റ ഓമശ്ശേരി എടക്കോട് മുഹമ്മദ് ഷിബിൽ (26) നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് ഇക്റ ആശുപത്രിയിലേക്ക് മാറ്റി. വൈകീട്ട് 4.15 ഓടെയായിരുന്നു അപകടം.
A serious road accident occurred at Muthoor near Omassery on the Mukkam state highway when a car lost control and collided with a scooter, severely injuring Mohammed Shibil (26) from Edakkode. After hitting the scooter, the car also struck an Innova. The injured was first taken to a private hospital in Omassery and later transferred to Iqra Hospital in Kozhikode. The incident took place around 4:15 PM.














